ബാബരി മസ്ജിദിൽ നമസ്‌കാരം അനുവദിക്കണമെന്ന ഹരജി തള്ളി

ന്യൂദൽഹി- അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നമസ്‌കാരം അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹരജി ലക്‌നൗ ഹൈക്കോടതി ബെഞ്ച് തള്ളി. അൽ റഹ്മാൻ ട്രസ്റ്റ് നൽകിയ തള്ളിയത്. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാനാണ് ഹരജിക്കാരൻ ലക്ഷ്യമിടുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി ബെഞ്ച്, കോടതിയുടെ സമയം പാഴാക്കിയതിന് അഞ്ച് ലക്ഷം രൂപ ഹർജിക്കാരന് പിഴയും വിധിച്ചു. ജസ്റ്റിസ് ഡി.കെ അറോറ, അലോക് മാത്തൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 


 

Latest News