- ജനുവരിയില്‍ രണ്ടു തവണ മോഡി കേരളത്തില്‍ വരും
ന്യുദല്‍ഹി- ലോക്്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തുന്നു. ജനുവരിയില്‍ രണ്ടു തവണ മോഡി കേരളത്തില്‍ വരും. ആറിന് പത്തനംതിട്ടയില്‍ മോഡി ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കും. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിലാണ് പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള ഈ പരിപാടി. ജനുവരി 27ന് തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും മോഡി പ്രസംഗിക്കും. ഡിസംബര്‍ 31ന് പാലക്കാട് നടക്കുന്ന പൊതുസമ്മേളനത്തിലാണ് അമിത് ഷാ പങ്കെടുക്കുന്നത്.
Kerala: Prime Minister Narendra Modi will interact with party workers in Pathanamthitta on 6th January and attend a public meeting in Thrissur on 27th January. BJP President Amit Shah will attend a public meeting in Palakkad on 31st December. (file pics) pic.twitter.com/JlwgkNqo9R
— ANI (@ANI) December 20, 2018
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന സമരം തുടരുകയാണ്. ശബരില ഹര്‍ജികളില്‍ സുപ്രീം കോടതി വിധി വരുന്ന ജനുവരി 22വരെ സമരം നീട്ടാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. മോഡിയുടേയും ഷായുടേയും വരവിനോടനുബന്ധിച്ച് ഈ സമരം ശക്തിപ്പെടുത്താനാണു ബിജെപി നീക്കം. ഇതിന്റെ ഭാഗമായി പ്രതിഷേധ പരിപാടികള്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും പഞ്ചായത്ത് തലത്തിലേക്കും വ്യാപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.