ദമ്പതികളെ മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും

കണ്ണൂര്‍- ദമ്പതികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചശേഷം സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശ് പൗരന്‍ മുഹമ്മദ് ബിലാലിനെ ഇന്ന് കണ്ണൂരിലെത്തിക്കും.
കേരള പോലീസും ദല്‍ഹി പോലീസും ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ബിലാലിനെ പിടികൂടിയത്. സെപ്റ്റംബര്‍ ആറിനു പുലര്‍ച്ചെ നടന്ന കവര്‍ച്ചക്കിടെ മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍, ഭാര്യ സരിത എന്നിവര്‍ക്ക്
ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന മോഷണസംഘമാണെന്ന നിഗമനത്തിലെത്തിയ കണ്ണൂര്‍ സിറ്റി പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദീകരിച്ച് നടത്തിയെ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
മേഷണ സംഘത്തിലെ മറ്റുള്ളവര്‍ ഇപ്പോള്‍ ബംഗ്ലദേശിലാണ്. സംഘത്തിലെ പ്രധാനി ബംഗ്ലദേശുകാരനായ ഇല്യാസാണെന്നും ഇയാളാണ് മോഷണം ആസൂത്രണം ചെയ്തതെന്നും ബിലാലിനെ ചോദ്യം ചെയ്തതില്‍നിന്ന് മനസ്സിലായി.
ദല്‍ഹിയിലെ മോഷണസംഘങ്ങളില്‍നിന്നാണ് ഇവര്‍ക്ക് കേരളത്തെക്കുറിച്ച് വിവരം ലഭിച്ചത്.  കണ്ണൂരില്‍ മോഷണം നടത്തന്നതിന് ഒരു മാസം മുമ്പ് ബംഗളൂരുവഴി ഇവര്‍ കേരളത്തിലെത്തി സ്ഥലത്തെക്കുറിച്ച് മനസിലാക്കി. പിന്നീട് ബംഗ്ലദേശിലേക്ക് പോയി. വീണ്ടും ദല്‍ഹിയില്‍നിന്ന് ബംഗളൂരുവഴി കേരളത്തിലെത്തിയാണ് മോഷണം നടത്തി മടങ്ങിയത്.

 

Latest News