ചലചിത്ര നാടക നടന്‍ ഗീഥാ സലാം അന്തരിച്ചു 

കൊല്ലം-പ്രമുഖ ചലചിത്ര നാടക നടന്‍ ഗീഥാ സലാം (73) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ ഗീഥാ സലാം 88 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചായിരുന്നു സലാം അഭിനയ രംഗത്തേയ്ക്ക് വന്നത്. 1979 ല്‍ പുറത്തിറങ്ങിയ മാണി കോയ കുറുപ്പ് എന്ന സിനിമയിലൂടെയാണ് സിനിമാ പ്രവേശം. മലബാര്‍ വെഡ്ഡിങ്ങ്, ജലോത്സവം, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ റോളുകളില്‍ അഭിനയിച്ചു. 

Latest News