ദുബായ്: ലോകത്തില്‍ കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്ന ലോകനേതാക്കളുടെ പട്ടികയില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഒന്‍പതാം സ്ഥാനത്താണ് ദുബായ് ഭരണാധികാരിയുടെ സ്ഥാനം. ഇന്‍സ്റ്റാഗ്രാമിലൂടെ ദുബായ് ഭരണാധികാരിയെ പിന്തുടരുന്നത് 33 ലക്ഷം പേരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം 23 ശതമാനം കൂടിയതായി ട്വിപ്ലോമസി പ്രസിദ്ധീകരിച്ച ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദുബായ് ഭരണാധികാരി ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടാണ് വൈറല്‍ ആകാറുള്ളത്.