Sorry, you need to enable JavaScript to visit this website.

പാര്‍വതി കഴിവുള്ള കുട്ടി, മഞ്ജു  വഴിയാധാരമാക്കി-സിന്ധു ജോയ് 

കൊച്ചി: നേരം ഇരുട്ടി വെളുത്തപ്പോള്‍ സിപിഎം നേതൃത്വം കൊടുക്കുന്ന വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍. വനിതാ മതിലിന് വന്നുചേര്‍ന്ന രാഷ്ട്രീയ നിറത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്.  എന്നാല്‍ അതിനേറെ രാഷ്ട്രീയവും പരിസരവും മനസ്സിലാക്കിയപ്പോള്‍ പി•ാറുകയാണ് എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമെന്നും പറഞ്ഞായിരുന്നു മഞ്ജു നേരത്തെ വനിതാ മതിലിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ മഞ്ജുവിനെതിരെ വനിതാ മതിലിനെ പിന്തുണയ്ക്കുന്നവര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. കൂട്ടത്തില്‍ സിന്ധു ജോയിയാണ് ഏറ്റവും കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക അതാണ് മഞ്ജുവിന്റെ സ്വഭാവം എന്നും, പാര്‍വതിയെ മഞ്ജു ബലിയാടാക്കി എന്നും സിന്ധു ജോയി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

സിന്ധുവിന്റെ പോസ്റ്റ്

വനിതാമതിലിന് മഞ്ജുവാര്യര്‍ 'ഒടി'വെക്കുന്‌പോള്‍ 
മലയാളിയുടെ 'പെണ്ണത്ത'ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യര്‍; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം. നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തില്‍ ബലിയാടായി; പാര്‍വതി. മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്‍; അവസരങ്ങളും നന്നേ കുറവ്.
'വനിതാ മതില്‍' ആണ് ഈ പെണ്ണൊരുത്തി ഇപ്പോള്‍ തള്ളിപ്പറയുന്ന സംഭവം. 
'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബില്‍ കിടന്ന് കറങ്ങുന്നുണ്ട് : 'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം.' ഇതായിരുന്നു ആഹ്വാനം!

Latest News