Sorry, you need to enable JavaScript to visit this website.

സുന്ദരനും കോടീശ്വരനുമല്ലാത്തതിനാല്‍  സിനിമ പൊളിഞ്ഞു- സന്തോഷ് പണ്ഡിറ്റ് 

താന്‍ കോടീശ്വരനും  സുന്ദരനുമല്ലാത്തതിനാലാണ് ആളുകള്‍ സിനിമ കാണാന്‍ എത്താത്തതെന്നു സന്തോഷ് പണ്ഡിറ്റ്. തന്റെ പുതിയ ചിത്രം ഉരുക്കുസതീശന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് പണ്ഡിറ്റ് പറയുന്നു. ഞാന്‍ വെറും 5 ലക്ഷം ബജറ്റില്‍ ചെയ്തിരുന്ന സിനിമ ആയിരുന്ന 'ഉരുക്ക് സതീശന്‍'. കഴിഞ്ഞ ജൂണില്‍ റിലീസായ്. ആവറേജില്‍ ഒതുങ്ങി. വലിയ ബജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വരന്‍ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള്‍ എന്റെ സിനിമ കാണുന്നില്ല..യഥാര്‍ത്ഥത്തില്‍ നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..' 'ഉരുക്ക് സതീശന്‍ '.കേരളത്തോടൊപ്പം ബെംഗലൂരു, മൈസൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഷൂട്ടിങ്..ഭൂരിഭാഗം ജോലിയും ഞാന്‍ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും അസൂയകൊണ്ടും പല വിമര്‍ശകരും ഞാന്‍ ചെയ്തതെന്ത് എന്നുകാണാറില്ല..എന്നാലോ കാണാത്ത സിനിമയെകുറിച്ച് കണ്ണു പൊട്ടന്‍ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..
എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല. എല്ലാം ഭാവിയില്‍ ശരിയാകും എന്നും വിശ്വസിക്കുന്നു..എങ്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാന്‍ കഴിഞ്ഞു...സന്തോഷം...നല്ല ഫീഡും തന്നു..ഗാനങ്ങളും നല്ല അഭിപ്രായം നേടി..ചെറിയ ബജറ്റില്‍ നിര്‍മിക്കുന്നതിനാല്‍ ഇന്നേവരെ എന്റെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു.. പണ്ഡിറ്റ് പറയുന്നു.

Latest News