Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അര ലക്ഷത്തോളം റിയാലുമായി ഇന്ത്യക്കാരൻ പിടിയിൽ

ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേയിൽ വെച്ച് ഹൈവേ പോലീസ് നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരന്റെ കാറിൽ കണ്ടെത്തിയ നോട്ടുകെട്ടുകൾ. 

മക്ക - അര ലക്ഷത്തോളം റിയാലുമായി ഇന്ത്യക്കാരനെ ഹൈവേ പോലീസ് പിടികൂടി. ഇന്ത്യക്കാരന്റെ വാഹനത്തിന്റെ ഡിക്കിയിൽ സൂക്ഷിച്ച കാർട്ടനിൽ ഒളിപ്പിച്ച നിലയിൽ 49,029 റിയാൽ കണ്ടെത്തി. മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയിൽ വെച്ച് ഇന്ത്യക്കാരൻ ഓടിച്ച വാഹനം സംശയം തോന്നി ഹൈവേ പോലീസുകാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പണത്തിന്റെ ഉറവിടം തെളിയിക്കുന്നതിന് ഇന്ത്യക്കാരന് സാധിച്ചില്ല. തുടർന്ന് എഫ്.ഐ.ആർ തയാറാക്കി തൊണ്ടി സഹിതം ഇന്ത്യക്കാരനെ ബഹ്‌റ പോലീസിന് കൈമാറി.

 

Latest News