ദുബായ്- പ്രമുഖ ബീച് ക്ലബായ സീറോ ഗ്രാവിറ്റിയില്‍ ഉല്ലാസത്തിനിടെ കാമറയില്‍ പതിഞ്ഞ ഒരു പുരുഷന്റെ അശ്ലീല വിഡിയോ വൈറലായതോടെ ക്ലബ് അധികൃതര്‍ പരസ്യമായി മാപ്പു പറഞ്ഞു. ശനിയാഴ്ച ഉണ്ടായ സംഭവത്തില്‍ ഖേദമുണ്ടെന്നും ക്ലബിലെത്തുന്ന സന്ദര്‍ശകരുടെ ക്ഷേമത്തിനാണ് മുന്തിയ പരിഗണനയെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മാപ്പപേക്ഷയില്‍ സീറോ ഗ്രാവിറ്റി വ്യക്തമാക്കി. ക്ലബില്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കുള്ള പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും വിഡിയോയിലുള്ള ആളെ സംഭവ സമയത്തു തന്നെ സ്ഥലത്തു നിന്ന് മാറ്റുകയും ഇവിടേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. തങ്ങലുടെ ഒരു അതിഥിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റമല്ല വിഡിയോയിലുള്ള വ്യക്തിയില്‍ നിന്ന് ഉണ്ടായത്. ഇതുകാരണം ഉണ്ടായ ഹാനിക്ക് ആത്മാര്‍ത്മായി മാപ്പപേക്ഷിക്കുന്നുവെന്നും സീറോ ഗ്രാവിറ്റ് വ്യക്തമാക്കി.
നീന്തല്‍ അടിവസ്ത്രം താഴ്ത്തിയ നിലയിലാണ് ക്ലബിലെ സ്വിമിങ് പൂളില്‍ ഒരാള്‍ കാമറയില്‍ പതിഞ്ഞത്. പൂളിന് ഗ്ലാസ് വാളായിരുന്നതിനാല്‍ ഇയാളുടെ ചെയ്തി വ്യക്തമായി കാമറയില്‍ പതിഞ്ഞു. ഇതു കണ്ട സെക്യൂരിറ്റി ഗാര്‍ഡ് ഇയാളെ ഉടന്‍ പിടിച്ചു മാറ്റുകയും ചെയ്തിരുന്നു. ഞായറാഴ്ചയാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.