ബഗല്‍കോട്ട്- കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയിലെ മുധോളില്‍ പഞ്ചസാര ഫാക്ടറിയിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ആറു ജീവനക്കാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ മുരുകേശ് നിറാനിയുടെ ഉടമസ്ഥതയിലുള്ള നിറാനി ഷുഗേഴ്‌സ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു
Karnataka: Latest #visuals from Nirani sugars in Mudhol, Bagalkot where a boiler blast took place earlier today. 6 people have died and 5 are critically injured in the incident. pic.twitter.com/cUgj0VpGlF
— ANI (@ANI) December 16, 2018