Sorry, you need to enable JavaScript to visit this website.

പ്രിയാ വാര്യര്‍ ബോളിവുഡിലേക്ക് 

'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ സീനോടെ പ്രശസ്തയായ പ്രിയാ വാര്യര്‍ ബോളിവുഡിലേക്ക്. പ്രശാന്ത് മാമ്പുള്ളിയുടെ 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയാ ബോളിവുഡിലേക്ക് ചുവടുവെയ്ക്കുന്നത്. 
ആദ്യ ചിത്രം റിലീസാകുന്നതിന് മുന്‍പേ തന്നെ  ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കുകയാണ് താരം. പൂര്‍ണ്ണമായും യൂകെയില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. 70 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ നായകനെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പ്രിയാ വാര്യര്‍ ഗ്ലാമര്‍ റോള്‍ കൈകാര്യം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് അടുത്ത ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്. ബോളിവുഡ് ചിത്രമാണെങ്കിലും മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ശ്രീദേവി ബംഗ്ലാവ്. മോഹന്‍ലാലിനെ നായികനാക്കി 19 മണിക്കൂര്‍ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശസ്തി നേടിയ സംവിധായകാണ് പ്രശാന്ത് മാമ്പുള്ളി. അഡാറ് ലവിലെ ഛായാഗ്രാഹകനായ സീനു സിദ്ധാര്‍ഥാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. 

Latest News