ഒടിയന്‍ കളിച്ച തിയേറ്ററില്‍ തീ,  പ്രേക്ഷകര്‍ രക്ഷപ്പെട്ടു

ഒടിയന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീയറ്ററില്‍ തീപിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തീയറ്ററില്‍ ശനിയാഴ്ച രാത്രി  8 മണിയോടെയാണ് സംഭവം ഉണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
 തീയറ്ററിനുള്ളിലെ പോപ്‌കോണ്‍ മെഷീനിലെ നിന്നും കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. തീയറ്ററിന്റെ സീലിംഗിലേക്ക് തീ പടര്‍ന്നു കയറിയതോടെ ആളുകള്‍ ഓടി പുറത്തിറങ്ങിയതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഉടന്‍തന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു. കടുത്തുരുത്തിയില്‍നിന്നും രണ്ട് ഫയര്‍ യൂണിറ്റുകളും, വൈക്കത്തുനിന്നും ഒരു ഫയര്‍ യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തിന് കാരണം എന്ന് ഫയര്‍ഫോഴ്‌സ്  വ്യക്തമാക്കി. 

Latest News