Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഞ്ജുവിനോടുള്ള വിരോധം  ശ്രീകുമാര മേനോനോട് തീര്‍ക്കുന്നുവോ?

ഒടിയന്‍ പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് കേള്‍ക്കേണ്ടിവരുന്നത്. ഈ സോഷ്യല്‍മീഡിയ ആക്രമണം വ്യക്തമായ അജണ്ടയുള്ളതാണെന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഇത് ഭയനാകവും നിരാശാജനകവുമാണ്. കാരണം രണ്ടുവര്‍ഷത്തെ കഷ്ടപ്പാടിനു ശേഷം റിലീസ് ചെയ്ത സിനിമ. ഈ സിനിമയുടെ ആദ്യ ഷോ തീരുന്നതിനു മുമ്പേ മോശം കമന്റുകള്‍. നാലരമണിക്ക് ഷോ തുടങ്ങിയപ്പോള്‍ നാല് നാല്‍പത്തിയഞ്ചിന് ക്ലൈമാക്‌സിനെ പറ്റിയുള്ള കമന്റുകള്‍. മറ്റുള്ളവരുടെ സ്വപ്നങ്ങളും അധ്വാനവും മാത്രമല്ല മലയാള ഇന്‍ഡസ്ട്രിയെ തന്നെ തകര്‍ക്കുകയാണ് ഇക്കൂട്ടര്‍.' ഒടിയനെതിരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയ്ക്കു കിട്ടിയ സ്വീകാര്യതയും ഹൈപ്പും പലരെയും അസ്വസ്ഥരാക്കി കാണാം. മലയാളസിനിമയുടെ ഈ ദുരന്തത്തിന് കാരണം ഇത്തരക്കാരാണ്. ആളുകള്‍ കണക്കുതീര്‍ക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കുവാനും സിനിമയെ ഉപയോഗിക്കുമ്പോള്‍ തകരുന്നത് സിനിമാ ഇന്‍ഡസ്ട്രിയാണ്.'
ഒരു നല്ല സിനിമയെ കൂലിയെഴുത്തുകൊണ്ട് തോല്‍പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചിട്ടുണ്ട്. അത് സത്യമാണെന്ന് ഒടിയനിലൂടെ നിങ്ങള്‍ കാണും. ഞാനൊരു തുടക്കക്കാരനാണ്. ഇനി സിനിമയില്‍ തുടരുമോയെന്നു പോലും എനിക്ക് അറിയില്ല. എന്റെ പ്രഫഷന്‍ പരസ്യമേഖലയാണ്. എനിക്കെതിരെ കുറേക്കാലമായി നടക്കുന്ന മനഃപൂര്‍വമായ ആക്രമണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സിനിമയ്‌ക്കെതിരെ വരുന്നത്. ബുദ്ധിയുള്ള ആളുകള്‍ക്ക് അതറിയാം. എനിക്ക് അവരോട് സഹതാപം മാത്രമാണ് ഉള്ളത്' ശ്രീകുമാര്‍ പറഞ്ഞു.
മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേല്‍വരുമെന്നും എനിക്ക് ഉറപ്പായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്‌ക് ഞാന്‍ ഏറ്റെടുത്തത്. അതുകൊണ്ട് എനിക്ക് അതില്‍ ഖേദമില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു പിന്നീട് പരസ്യ രംഗത്തേയ്ക്ക് എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു.
28 വര്‍ഷമായി പരസ്യമേഖലയില്‍ ഉള്ള ആളാണ് ഞാന്‍. ഐശ്വര്യ റായി പോലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി. മഞ്ജുവിന്റെ ബ്രാന്‍ഡ് കൈകാര്യം ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തുന്നു. ഒരുപാട് നടിനട•ാരുടെ ടാലന്റുകള്‍ മാനേജ് ചെയ്യുന്ന ഡിവിഷന്‍ എന്റെ കമ്പനിക്കുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് 'മഞ്ജു എന്ന ബ്രാന്‍ഡ്' ആണെന്നും അദ്ദേഹം പറഞ്ഞു. 

Latest News