ക്ഷേത്രത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ വിഷബാധ; ആറ് മരണം

ചാമരാജ് നഗര്‍- കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് ആറ് പേര്‍ മരിക്കുകയും 68 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹനൂര്‍ താലൂക്കിലെ സുല്‍വാഡി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. ആറു പേരുടെ മരണം സ്ഥിരീകരിച്ചതായി ചാമരാജ് നഗര്‍ ജില്ലാ പോലീസ് മേധാവി ധര്‍മേന്ദര്‍ കുമാര്‍ പറഞ്ഞു. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റേയും ഛര്‍ദിച്ചതിന്റേയും അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ മൈസൂരുവിലെ റീജ്യണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കും. തങ്ങള്‍ക്ക് നല്‍കിയ തക്കാളി ചോറാണ് പ്രശ്‌നമായതെന്ന് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവര്‍ പറഞ്ഞു.

 

Latest News