Sorry, you need to enable JavaScript to visit this website.

2018ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍  തെരഞ്ഞെത് പ്രിയ വാരിയരെ 

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണുചിമ്മല്‍ കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ  പുതുമുഖ താരം പ്രിയ വാര്യര്‍ ആണ് ഗൂഗിളില്‍ 2018ല്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ വ്യക്തി. സല്‍മാന്‍ ഖാനെയും പ്രിയങ്ക ചോപ്രയെയും മറി കടന്നാണ് ഈ സ്ഥാനം പ്രിയ സ്വന്തമാക്കിയത്.ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന അഡാര്‍ലവ്വിലെ ഗാനരംഗം ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് യൂട്യൂബിലൂടെ പുറത്തിറങ്ങിയിരുന്നു. പാട്ടിന്റെ സ്വീകാര്യതയോടൊപ്പം പ്രിയ വാര്യരുടെ കണ്ണുചിമ്മലും പുരികകൊടിയിളക്കലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ പ്രിയ വാര്യര്‍ വാര്‍ത്താ താരമായിരുന്നു. ഇതാണ് പ്രിയ വാര്യരെ കൂടുതല്‍ പേരും ഗൂഗിളില്‍ തിരയാന്‍ കാരണം.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ സ്വന്തമാക്കിയ നിക്കാണ് രണ്ടാം സ്ഥാനത്ത്. ഹരിയാണ സ്വദേശിയായ ഗായിക സപ്‌ന ചൗധരിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. പ്രിയങ്ക ചോപ്രയ്ക്ക് നാലാം സ്ഥാനം മാത്രമാണ് തിരച്ചിലില്‍ എത്താന്‍ കഴിഞ്ഞത്.

Latest News