Sorry, you need to enable JavaScript to visit this website.

മികച്ച പത്ത് ചിത്രങ്ങളില്‍  തെന്നിന്ത്യന്‍ സിനിമയുടെ മുന്നേറ്റം 

മുംബൈ: 2018ലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളുടെ റാങ്ക് പട്ടികയില്‍ തെന്നിന്ത്യന്‍ സിനിമയുടെ വിജയ കുതിപ്പ്. ആഗോള ചലച്ചിത്ര വെബ്‌സൈറ്റ് ആയ ഐഎംഡിബി  തയാറാക്കിയ പട്ടികയിലാണ് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം കരുത്ത് കാട്ടിയിരിക്കുന്നത്. 
പത്തില്‍ എത്ര മാര്‍ക്ക് എന്ന നിലയില്‍ പ്രേക്ഷകരുടെ വിലയിരുത്തല്‍ അനുസരിച്ചാണ് ഐഎംഡിബി പട്ടിക തയാറാക്കിയിരിക്കുന്നത്.  
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമ ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'അന്ധാധുന്‍' ആണ്. 
ബ്ലാക്ക് കോമഡി ത്രില്ലറായ 'അന്ധാധുന്‍', ബോളിവുഡിലെ ഈ വര്‍ഷത്തെ 'ടോപ് ഗ്രോസ്സിംഗ്' ചിത്രങ്ങളിലൊന്നും 'ക്രിടിക്ക്‌സ് ഫേവറിറ്റു'മാണ്. 
രാംകുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'രാക്ഷസന്‍' രണ്ടാം സ്ഥാനത്തെത്തി. വിഷ്ണു വിശാല്‍ നായകനായ സൈക്കോ ത്രില്ലര്‍ ചിത്രമായിരുന്നു 'രാക്ഷസന്‍'. 
സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത വിജയ് സേതുപതി തൃഷ ചിത്രം '96' പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മഹാനടി'യാണ് നാലാം സ്ഥാനത്ത്. ആയുഷ്മാന്‍ ഖുറാന തന്നെ നായകനായ 'ബധായി ഹോ' അഞ്ചാം സ്ഥാനത്തു0 അക്ഷയ് കുമാറിന്റെ 'പാഡ്മാന്‍' ആറാം സ്ഥാനത്തുമുണ്ട്.
രാംചരണ്‍ നായകനായ തെലുങ്ക് ചിത്രം 'രംഗസ്ഥലം' ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ എട്ടാം സ്ഥാനത്ത് ബോളിവുഡ് കോമഡി ഹൊറര്‍ ചിത്രമായ 'സ്ത്രീ' സ്ഥാനം പിടിച്ചു. ഒമ്പതും പത്തും സ്ഥാനങ്ങള്‍ ആലിയ ഭട്ടിന്റെ  'റാസി'യും രണ്‍ബീര്‍ കപൂര്‍ നായകനായ 'സഞ്ജു'വും നേടി.

Latest News