Sorry, you need to enable JavaScript to visit this website.

അര്‍ബുദത്തെ അകറ്റാനും തൈര് 

വീടുകളിലെ പതിവ് വിഭവമണ് തൈര് ഉപയോഗിച്ചുള്ള കറികള്‍. ശരീരത്തിന് ആരോഗ്യവും ഉ•േഷവും പകരാന്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നതാണിത്. തൈര് കഴിക്കുന്നത് നല്ലതാണെന്ന് അറിയാമെങ്കിലും പ്രധാന നേട്ടങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കും അറിയില്ല. കാത്സ്യത്തിന്റെ മികച്ച ഉറവിടമായ തൈരില്‍ ഒന്‍പത് അവശ്യ അമിനോ അമ്‌ളങ്ങളുണ്ട്. റിബോഫ്‌ളാവിന്‍, ഫോസ്ഫറസ് എന്നിവയടങ്ങിയ ഇതിന് കലോറി മൂല്യം കുറവാണ്. എല്ലുകള്‍ക്ക് ഗുണകരമാകുന്നതിനൊപ്പം അസ്ഥിക്ഷയം പ്രതിരോധിക്കാന്‍ തൈരിനു കഴിയും.
അമിതവണ്ണം, കാന്‍സര്‍, ഒബിസിറ്റി എന്നിവയെ ചെറുക്കുന്നതിനൊപ്പം രക്തസമ്മര്‍ദവും ശരീരഭാരവും കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ദിവസവും തൈര് ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കുറവാണ്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

Latest News