Sorry, you need to enable JavaScript to visit this website.

മൈലാഞ്ചി രാവില്‍ ഐശ്വര്യ റായി  കുടിച്ചു പൂസായി നൃത്തം ചെയ്തു 

ശതകോടികള്‍ പൊടിച്ചുള്ള മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞെങ്കിലും അതിന്റെ അലയൊലികള്‍ ബാക്കിയാണ്. അത്യാഢംബര പൂര്‍വം നടന്ന വിവാഹ ആഘോഷത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും അതൊന്നും അംബാനി കുടുംബത്തെ ബാധിക്കുന്നില്ല. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും നേരത്തെ തന്നെ അംബാനിയുടെ വസതിയില്‍ തമ്പടിച്ചിരുന്നു. കല്ല്യാണ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. 
ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ദൃശ്യങ്ങളില്‍ തൊട്ടടുത്ത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം. ദീപികയെ കൈ പിടിച്ചുകൊണ്ടുവരുന്ന ഐശ്വര്യ പഞ്ചാബി ഗാനത്തിന് ഡാന്‍സ് ചെയ്യിപ്പിക്കുകയായിരുന്നു. ദീപികയുടെ കയ്യില്‍ മദ്യഗ്ലാസ് ഉണ്ട്. ഐശ്വര്യയോടൊപ്പം ഡാന്‍സ് കളിക്കാന്‍ ദീപികയ്ക്ക് വിമുഖത ഉണ്ടെങ്കിലും പ്രതികരിക്കാതെ ചിരിച്ചുകൊണ്ട് തന്നെ ഐശ്വര്യയെ പിന്തുണയ്ക്കുകയാണ്. ഐശ്വര്യ റായ് മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണെന്നാണ് വീഡിയോ കണ്ടവരും പാപ്പരാസികളും പറയുന്നത്. ആ ഡാന്‍സ് സ്‌റ്റൈപ് കണ്ടാല്‍ തന്നെ അറിയാമെന്നും ചിലര്‍ പരിഹസിച്ചു. അവര്‍ മനസ്സ് തുറന്ന് ആഘോഷിക്കട്ടെയെന്നും അവരെ വെറുതെ വിടൂ എന്നുമായിരുന്നു മറ്റു ചിലരുടെ പ്രതികരണം. 

Latest News