ന്യൂദല്‍ഹി- സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലായി നാലു വര്‍ഷത്തിനിടെ 28,523 ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ബുധനാഴ്ച ലോക്സഭയില്‍ ഒരു ചോദ്യത്തിനു മറുപടിയായി അറിയിച്ചു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം. 2014-18 കാലയളവില്‍ സൗദിയില്‍ 12,828 ഇന്ത്യക്കാരാണ് മരിച്ചത്. യുഎഇയില്‍ 7,877 പേരും. കുവൈത്തില്‍ 2,932, ഒമാനില്‍ 2,564, ഖത്തറില്‍ 1,301, ബഹ്റൈനില്‍ 1,021 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മരണ നിരക്ക്. നാലു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണങ്ങല്‍ നടന്നത് 2016ലാണ്. 6,013 പേരാണ് 2016ല്‍ മരിച്ചത്. 2017ല്‍ 5,906 പേരും. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യകളും റോഡ് അപകടങ്ങളും തടയുന്നതിന് എംബസികള്‍ വഴി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതായും മന്ത്രി അറിയിച്ചു. ലേബര്‍ ക്യാമ്പുകളില്‍ പ്രാവസി ഭാരതീയ കേന്ദ്രയാണ് ഈ പദ്ധതികള്‍ നടപ്പാക്കിയത്.