ഇഷയുടെ കല്യാണ മേളം,  ബിയോണ്‍സിന്റെ സംഗീത നിശ

ഉദയ്പുര്‍: തടാക നഗരത്തില്‍ ബിയോണ്‍സിന്റെ സംഗീത നിശ അരങ്ങേറി. മുകേഷ് അംബാനിയുടെ പുത്രി ഇഷയുടെ രാജകീയ വിവാഹാഘോഷത്തിന് അകമ്പടിയായി പോപ് താരം ബിയോണ്‍സിന്റെ സംഗീതവും. രാജസ്ഥാനിലെ തടാക നഗരം എന്നറിയപ്പെടുന്ന ഉദയ്പുരിലാണ് വിവാഹപൂര്‍വ ആഘോഷത്തില്‍ ബിയോണ്‍സ് പാടാനെത്തിയത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകളെ വിവാഹം ചെയ്യുന്നത് വ്യവസായിയായ ആനന്ദ് പിരമല്‍ ആണ്. ബുധനാഴ്ചയാണ് വിവാഹം.
യുഎസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാന്‍,  കിരണ്‍ റാവു, പ്രിയങ്ക ചോപ്ര  നിക്ക് ജൊനാസ്,  അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി ജോഡികളും സല്‍മാന്‍ ഖാന്‍, വിദ്യ ബാലന്‍ എന്നിവരും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. 1200 അതിഥികളാണ് ആകെയുള്ളത്.ആഘോഷം നടക്കുന്ന ഹോട്ടലില്‍ പരമ്പരാഗത കലാരൂപങ്ങളും വസ്ത്രങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്വദേശി ബസാര്‍ ഒരുക്കിയിട്ടുണ്ട്.

Latest News