അംബാനി കല്യാണത്തിന് വി.ഐ.പി പട, മുംബൈ വിമാനത്താവളത്തിന് റെക്കോഡ്

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, മകൾ ഇഷ എന്നിവർ മുൻ യു.എസ് പ്രഥമ വനിത ഹിലരി ക്ലിന്റണൊപ്പം ഉദയ്പുരിലെ സ്വദേശി മാർക്കറ്റിൽ

മുംബൈ - വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രീയ നേതാക്കളും ബിസിനസ് പ്രമുഖരുമടക്കം വി.ഐ.പികളുടെ പടതന്നെ എത്തുന്നതോടെ മുംബൈ വിമാനത്താവളം സർവീസുകളുടെ കാര്യത്തിൽ റെക്കോഡിട്ടു. ഇന്നലെ 1007 സർവീസുകളാണ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരികയും പോവുകയും ചെയ്തത്. ഈ വർഷം ജൂണിൽ ഒരു ദിവസം 1003 വിമാനങ്ങൾ വന്നുപോയതാണ് ഇതിനു മുമ്പത്തെ റെക്കോഡ്.


ഇഷ അംബാനിയും ആനന്ദ് പരിമളും തമ്മിലുള്ള വിവാഹം ബുധനാഴ്ചയാണ് അംബാനി കുടുംബ ഭവനമായ മുംബൈയിലെ ആന്റിലയിൽ നടക്കുക. എന്നാൽ അതിനു മുന്നോടിയായുള്ള ആഘോഷങ്ങൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാജസ്ഥാനിലെ ഉദയ്പുരിൽ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബിസിനസ് പ്രമുഖരും സിനിമാ താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികളും തങ്ങളുടെ സ്വാകര്യ ജെറ്റുകളിലാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്.

 

 

Latest News