അഭിമന്യു രാമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു

യുവനടന്‍ അഭിമന്യു രാമാനന്ദന്‍ (31) വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം ദേശീയ പാതയില്‍ തോന്നയ്ക്കല്‍ കുമാരാനശാന്‍ സ്മാരകത്തിന് സമീപമായിരുന്നു അപകടം. അഭിമന്യുവിന്റെ  ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പനി ഫൗണ്ടേഷന്‍ ഡേയോട് അനുബന്ധിച്ചുള്ള പാര്‍ട്ടി കഴിഞ്ഞ് ആറ്റിങ്ങലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥനായിരുന്നു.ഡാകിനി, ഒറ്റമുറി വെളിച്ചം, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ആല്‍ബം ഗാനം മൗനം ചൊല്ലും വാര്‍ത്തയ്കളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ചിത്രീകരണം ചെയ്യാനിരിക്കുന്ന മൂന്ന് സിനിമകളില്‍ അഭിനയിക്കാനിരിക്കവേയാണ് അപകടം.  മാതാപിതാക്കള്‍ ;രാമാനന്ദന്‍, ഷൈലജ. ഭാര്യ ആര്യ രാജ്, മക്കള്‍: ജാനകി, ജനനി
അഭിമന്യു രാമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു


 

Latest News