ആയിരം ദിര്‍ഹമിന് സ്വവര്‍ഗ സെക്‌സ്: പ്രവാസി യുവാവിന്റെ അപ്പീല്‍ തള്ളി

ദുബായ്- വിസിറ്റ് വിസയില്‍ ദുബായിലെത്തി 1000 മുതല്‍ 1500 ദിര്‍ഹംവരെ ഈടാക്കി സ്വവര്‍ഗ ലൈംഗിക വ്യാപാരം നടത്തിവന്ന മൊറോക്കോക്കാരന്റെ അപ്പീല്‍ യു.എ.ഇ കോടതി തള്ളി.
സോഷ്യല്‍ മീഡിയ വഴി ഇടപാടുകാരെ കണ്ടെത്തിയ 22 കാരനെ ഒരു വര്‍ഷം ജയില്‍ശിക്ഷക്കും തുടര്‍ന്ന് നാടു കടത്താനുമാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചിരുന്നത്. സ്വന്തം നഗ്നചിത്രങ്ങള്‍ സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്താണ് യുവാവ് സെക്‌സ് വ്യാപാരം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ശിക്ഷ വിധിച്ചത്.
അല്‍ഖുസൈസ് പോലീസ് സ്‌റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരുന്നത്.

 

Latest News