കോഹ്‌ലിയെ കൂവിത്തോല്‍പിക്കാനാവില്ല  -കാണികളെ ഓര്‍മപ്പിച്ച് പോണ്ടിംഗ്

ഔട്ടായി മടങ്ങുമ്പോള്‍ വിരാട് കോഹ്‌ലിയെ കൂവിയ ഓസ്‌ട്രേലിയന്‍ കാണികളെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. കാണികളെ കൂവല്‍ കോഹ്‌ലിയെ ശക്തനാക്കുമെന്നും ഇനിയുള്ള ഇന്നിംഗ്‌സുകളില്‍ കൂടുതല്‍ സൂക്ഷമതയോടെ കളിക്കാന്‍ കോഹ്‌ലിക്ക് പ്രചോദനമാവുമെന്നും പോണ്ടിംഗ് പറഞ്ഞു. രണ്ട് ഇന്നിംഗ്‌സിലും ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ കോഹ്‌ലിക്ക് വന്‍ സ്വീകരണം ലഭിച്ചിരുന്നു. 
എതിര്‍ കളിക്കാരെ കൂവുന്നത് മോശം രീതിയാണെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും പോണ്ടിംഗ് ഓര്‍മിപ്പിച്ചു. എതിരാളിയുടെ ശക്തിയെയാണ് കൂവല്‍ സൂചിപ്പിക്കുന്നത്. കോഹ്‌ലിയെ പോലെ മനോദാര്‍ഢ്യമുള്ള കളിക്കാരന് അത് പുല്ലുവിലയാണ്. അത് അവര്‍ക്ക് ശക്തി പകരുകയേയുള്ളൂ -പോണ്ടിംഗ് പറഞ്ഞു.  
 

Latest News