Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാട്ടുകാരൻ കൊലപ്പെടുത്തിയ ഹാരിസിന് ഹുഫൂഫിൽ  അന്ത്യവിശ്രമം; ആഘാതം വിട്ടുമാറാതെ കുടുംബം 

മുഹമ്മദ് ഹാരിസ്.

സൗജന്യ വിസ നൽകി കൊണ്ടുവന്നയാളാണ് മകനെ എറിഞ്ഞുകൊന്നത്.  

അൽഹസ- ഒപ്പം ജോലി ചെയ്യുന്ന നാട്ടുകാരന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച ഉത്തർപ്രദേശിലെ മഹരാജ് ഗഞ്ചു പാർത്തവാൾ ബസാർ സ്വദേശി മുഹമ്മദ് ഹാരിസിന്റെ മൃതദേഹം ഹുഫൂഫിൽ മറവുചെയ്തു.  അൽജബ്‌രി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരാനന്തരം അൽ കൂത്ത് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.    
ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വൻ ജനാവലി ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മാസാദ്യം രാവിലെ പല്ലുതേച്ചുകൊണ്ടിരിക്കുമ്പോഴാണ് അൽ കൂത്തിലെ താമസ സ്ഥലത്തിന് മുകളിൽനിന്ന് സഹപ്രവർത്തകനും നാട്ടുകാരനുമായ ഖയ്യൂം ഹാരിസിനെ സിമന്റ് കട്ട (താബൂക്ക്) കൊണ്ട് എറിഞ്ഞത്. തലക്ക് ഗുരുതരമായ പരിക്കേറ്റ ഹാരിസിനെ ഉടൻതന്നെ ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. യൂണിറ്റിൽ കഴിഞ്ഞിരുന്ന യു.പി സ്വദേശിയായ മുഹമ്മദ് ഹാരിസ്(41) നവംബർ 17നാണ് മരിച്ചത്. 
വർഷങ്ങളായി അൽഹസയിലുള്ള അബ്ദുൽ മതീൻ-മുഹിബുന്നിസ ദമ്പതികളുടെ അഞ്ച് മക്കളിൽ ഏക ആൺതരിയായിരുന്നു മുഹമ്മദ് ഹാരിസ്. മകന് അത്യാഹിതം നേരിട്ട സമയം ഇരുവരും അവധിക്ക് നാട്ടിലായിരുന്നു. വിവരമറിഞ്ഞയുടൻ മാതാപിതാക്കൾ തിരിച്ചെത്തി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകാനിരിക്കെയാണ് 11ാം ദിവസം മരണം സംഭവിച്ചത്. 
13 വർഷമായി അൽഹസയിലുള്ള ഹാരിസ് സൗമ്യനായ വ്യക്തിത്വമായിരുന്നുവെന്ന് നാട്ടുകാരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. പറക്കമുറ്റാത്ത മൂന്ന് മക്കളുടെ പിതാവ് കൂടിയാണ് ഹാരിസ്. നാല് വർഷം മുമ്പ് താൻ സൗജന്യമായി വിസ കൊടുത്ത് കൊണ്ടുവന്ന നാട്ടുകാരൻ തന്നെ പൊന്നുമകനെ നിഷ്‌കരുണം കൊലപ്പെടുത്തിയതിന്റെ ആഘാതത്തിലാണ് അബ്ദുൽമതീൻ. കൃത്യം സമ്മതിച്ച ഖയ്യൂം അൽഹസ ജയിലിലാണ്.  


 

Latest News