ദുല്‍ഖറിന് അനുമോളോട് അസൂയ 

സിനിമകളില്‍ വേറിട്ട ശക്തമായ വേഷങ്ങളിലൂടെ സ്വന്തമായൊരിടം നേടിയ നായികയാണ് അനുമോള്‍. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അനുമോള്‍ ട്രാവല്‍ വീഡിയോ ചാനല്‍ തുടങ്ങിയിരിക്കുകയാണ്. അനുമോളുടെ ട്രാവല്‍ വീഡിയോ ചാനല്‍ 'അനുയാത്ര' പ്രകാശനം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. യൂട്യൂബ് ചാനല്‍ വഴിയാണ് അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. അനുമേളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയ തോന്നുന്നെന്ന് ദുല്‍ഖര്‍ പറഞ്ഞു.
'അനുമോളുടെ യൂട്യുബ് ചാനലായ അനുയാത്രയുടെ ടൈറ്റില്‍ ലോഗോ ലോഗിന്‍ ചെയ്തു. എന്റെ വലിയൊരു ആഗ്രഹമാണ് ഇത്തരമൊരു ചാനല്‍ ചെയ്യാനൊക്കെ. കൂടുതല്‍ യാത്ര ചെയ്യാന്‍ അതും ഒരു കാരണമാകുമല്ലോ. അനുവിന്റെ വീഡിയോകള്‍ കണ്ട് ഞാന്‍ വളരെ അസൂയപ്പെട്ടിരിക്കുകയാണ്. വളരെ നന്നായി വീഡിയോസ് അവതരിപ്പിച്ചിരിക്കുന്നു. അനുമോള്‍ സംസാരിക്കുമ്പോഴും തന്റെ നാടിനെ കുറിച്ചും യാത്രകളെ കുറിച്ചും പറയാറുണ്ട്. ഈ വീഡിയോസ് എല്ലാം അതുപോലെ തന്നെയുണ്ട്' അനുമോള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ പറഞ്ഞു.
അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ടൈറ്റില്‍ രൂപവത്കരിച്ചിരിക്കുന്നത്. നൃത്തം മുതല്‍ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്. യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തം ഏറെ പ്രശസ്തമാണ്. ഈ സാഹചര്യത്തിലാണ് അനുയാത്ര എന്ന യൂട്യൂബ് ചാനലുമായി അനുമോള്‍ രംഗ പ്രവേശം നടത്തിയിരിക്കുന്നത്.

Latest News