ആയിഷയുടെ ഗ്ലാമര്‍ ചിത്രം  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ആയിഷയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഇഷ തല്‍വാര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരമിട്ട ഒരു ചിത്രമാണ്. അതീവ ഗ്ലാമറാസായുളള ചിത്രമായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ടെസ്റ്റ് ഷോട്ട്' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി എന്നതിലുപരി ഇഷ അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ്. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും താരത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ പേസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം സിനിമയുമായി ബന്ധപ്പെട്ടതാണോ അല്ലെങ്കില്‍ ഏതെങ്കിലും ഫോട്ടോ ഷൂട്ടിന്റെ ഭാഗമാണോ എന്നുള്ള കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, ഇഷയുടെ ചിത്രത്തിനെതിരെ ഒരു കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം അതീവ ഗ്ലമാറസ്സായി പോയതാണ് പ്രശ്‌നം. താരത്തിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുണ്ട്. ചിത്രത്തിന്റെ കമന്റായി തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. ചിത്രം സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്. 

Latest News