രഥയാത്ര തടയാനാകില്ല; മമതയെ വെല്ലുവിളിച്ച് അമിത് ഷാ

കൂച്ച്ബിഹാര്‍- പശ്ചിമബംഗാളില്‍ രഥ യാത്രയുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും പാര്‍ടിട് അധ്യക്ഷന്‍ അമിത് ഷാ. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി കൂച്ച് ബിഹാര്‍ ജില്ലയില്‍ നടന്ന ആദ്യഘട്ട റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥയാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
ബംഗാളില്‍ ഭീകരവാഴ്ചയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ജനാധിപത്യത്തെ ഞെരിച്ചുകൊണ്ടിരിക്കയാണെന്നും അമിത് ഷാ ആരോപിച്ചു.
സമുദായ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് അമിത് ഷായുടെ രഥയാത്ര വിലക്കിയത്. അക്രമ സാധ്യത ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചും യാത്രക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ബി.ജെ.പി ഹോക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവിനെ പിന്തുണക്കുന്ന നിലപാടാണ് ഡിവിഷന്‍ ബെഞ്ചും സ്വീകരിച്ചത്.
ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനാണ് ബി.ജെ.പി തീരുമാനിച്ചിരുന്നത്. കൂച്ച് ബിഹാറിനു പുറമെ ബിര്‍ഹും ജില്ലയിലും റാലി നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

 

Latest News