ക്ഷണിക്കാത്തതിനു പിണങ്ങി; കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനത്തിനില്ലെന്ന് കേന്ദ്ര മന്ത്രി കണ്ണന്താനം

ന്യുദല്‍ഹി- ഞയറാഴ്ച നടക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂരിനു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട് അതോറിറ്റി തന്നെ ക്ഷണിച്ചത്. സമ്മര്‍ദത്തിന്റെ ഭാഗമായുള്ള ക്ഷണം സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം സുരോഷ് പ്രഭുവിന്റെ ഓഫീസിനെ കണ്ണന്താനം അറിയിച്ചു.
 

Latest News