രജനി ചിത്രം 2.0  500 കോടി ക്ലബില്‍ 

രജനികാന്ത് ചിത്രം 2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലൈക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തിക്കുന്നത്. റിലീസ് ചെയ്ത ആഴ്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന ഖ്യാതിയും ഇതിനകം 2.0 നേടിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്‌സിനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്.

Latest News