Sorry, you need to enable JavaScript to visit this website.

3.25 കോടി ചെലവില്‍  കേരള ചലച്ചിത്ര മേള 

നാളെ ആരംഭിക്കുന്ന മേള ഡിസംബര്‍  13ന് അവസാനിക്കും.  സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ല. സംസ്ഥാനത്തുണ്ടായ പ്രളയത്തേത്തുടര്‍ന്ന് ഇത്തവണത്തെ മേള മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മേള നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. 
ചെലവ് ചുരുക്കിയായിരിക്കും ഇത്തവണത്തെ മേള നടത്തുക. ലോക സിനിമയില്‍ ചിത്രങ്ങളുടെ എണ്ണം കുറച്ചു മികച്ച പടങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. 
ഹോമേജ്, റിട്രോസ്‌പെക്ടിവ് തുടങ്ങിയവ ഒഴിവാക്കാനാണ് സാധ്യത. മൂന്നു തിയറ്ററുകള്‍ കുറയ്ക്കും. തിരുവനന്തപുരം നഗരത്തിലെ 11 തിയറ്ററിലായിരിക്കും മേള. ടഗോര്‍ തിയറ്റര്‍ വളപ്പില്‍ ഫെസ്റ്റിവല്‍ ഓഫിസുകളും മറ്റു പവിലിയനുകളുമൊക്കെ നിര്‍മിക്കുന്നത് ഒഴിവാക്കും. ഉദ്ഘാടനം ചെറിയ തോതില്‍ നടത്തും. അവസാന ദിവസമാണ് വെട്ടിക്കുറയ്ക്കുന്നത്. ഇതുമൂലം കാര്യമായ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
വിദേശ അതിഥികളുടെ എണ്ണം പരാമവധി കുറയ്ക്കും. രാജ്യാന്തര ജൂറി ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരായിരിക്കും. ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. 3.25 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

Latest News