Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു 

സിനിമ ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരുക്ക് പറ്റിയത്. ആക്ഷന്‍ ചിത്രീകരണത്തിനിടെ അടി തെറ്റി വീണ മഞ്ജുവിന്റെ നെറ്റിയിലാണ് പരിക്ക്. ഒരു സ്റ്റിച്ചുണ്ട് എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും ചിത്രീകരണം തുടരുമെന്നും  ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മഞ്ജുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ഹരിപ്പാട് നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരുക്ക് പറ്റിയത്.
ഒരിടവേളക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകള്‍. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013ല്‍ റിലീസ് ചെയ്ത ഇണം എന്ന ചിത്രമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറാണ് ജാക്ക് ആന്റ് ജില്‍. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം ആണിത്. 

Latest News