കൂടിയ വരുമാനം, നടികളില്‍  സൗത്തില്‍ നിന്ന് നയന്‍സ് മാത്രം 

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. ദക്ഷിണേന്ത്യന്‍ സിനിമാനടികളില്‍ നിന്ന് പട്ടികയിലുള്‍പ്പെട്ട ഒരേയൊരു താരം നയന്‍താരയാണ്. 15.17 കോടി വരുമാനം നേടിയ നയന്‍താര പട്ടികയില്‍ 69 സ്ഥാനത്താണ്. ലേഡിസൂപ്പര്‍ എന്ന വിശേഷണം നയനതാരക്ക് യോജിച്ചതാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. ബാഡ്മിന്റണ്‍ താരങ്ങളായ പി വി സിന്ധു , സൈന നേവാളും പട്ടികയില്‍ 20 ഉം 58 ഉം സ്ഥാനങ്ങളിലായുണ്ട്. മമ്മുട്ടി, എആര്‍ റഹ്മാന്‍, രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, വിജയ് സേതുപതി, രാം ചരണ്‍, വിജയ് ദേവരെകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരാണ് മറ്റു ദക്ഷിണേന്ത്യന്‍ താരങ്ങള്‍.

Latest News