Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറക്ക് എത്തുന്നവർ അറിയാൻ; ജവാസാത്ത് രൂപരേഖ പുറത്തുവിട്ടു

റിയാദ്- ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതോടെ തീർഥാടകർക്കായി ജവാസാത്ത് ഡയറക്ടറേറ്റ് ബോധവൽക്കരണ കാമ്പയിൻ ഇന്നലെ മുതൽ പ്രഖ്യാപിച്ചു. സൗദി അറേബ്യൻ അധികൃതർ ഉംറ തീർഥാടനവുമായി ബന്ധപ്പെട്ട് നൽകുന്ന നിയമനിർദേശങ്ങൾ പാലിക്കുന്നതിന്റെ ആവശ്യകത ഉദ്‌ഘോഷിക്കുന്ന കാമ്പയിന് ശവ്വാൽ 15ന് സമാപനം കുറിക്കും. സൗദിയിൽ എത്തിയത് മുതൽ തിരിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് വരെ വിശുദ്ധ കർമം യഥാവിധി നിർവഹിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക, വിസാ കാലവധി അവസാനിക്കുന്നതിന് മുമ്പായി രാജ്യം വിടുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ജവാസാത്തിലെ മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി കേണൽ മുഹമ്മദ് ബിൻ അബ്ദുൽഅസീസ് അൽസഅദ് വിശദമാക്കി. ഉംറ വിസാ കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് തങ്ങുന്ന തീർഥാടകർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇതേ കുറിച്ച് ആളുകളെ എസ്.എം.എസിലൂടെയും മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുമെന്നും ജവാസാത്ത് വിഭാഗം മേധാവി അറിയിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി ഉംറ നിർവഹിക്കാനെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും അവർക്ക് സുഗമമായി കർമങ്ങൾ പൂർത്തിയാക്കുന്നതിനും മുഴുവൻ തയാറാടെപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. യാത്രാ നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിന് വിമാനത്താവളങ്ങൾ അടക്കമുള്ള മുഴുവൻ ജവാസാത്ത് കൗണ്ടറുകളിലും അത്യാധുനിക ഉപകരണങ്ങൾ സംവിധാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ധ പരിശീലനം നേടിയ ജീവനക്കാർ തീർഥാടകർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും കേണൽ മുഹമ്മദ് അൽസഅദ് പറഞ്ഞു. വിസാ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് തങ്ങുന്ന തീർഥാടകർക്ക് താമസ, ഭക്ഷണ, ഗതാഗത സൗകര്യം ചെയ്തുകൊടുക്കുന്നത് അതീവ ഗൗരവതരമായ കുറ്റകൃത്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരക്കാർക്ക് ജയിൽവാസമോ വൻതുക പിഴയോ അല്ലെങ്കിൽ ര് ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേി വരും. കുറ്റവാളി വിദേശിയാണെങ്കിൽ തടവ് ശിക്ഷ പൂർത്തിയാക്കിയതിന് ശേഷം നാടുകടത്തുകയും ചെയ്യും. നിയമലംഘകരായ തീർഥാടകരുടെ എണ്ണത്തിന് അനുസരിച്ച് ശിക്ഷ ഇരട്ടിക്കുമെന്നും ജവാസാത്ത് മേധാവി മുന്നറിയിപ്പ് നൽകി. ഏകീകൃത കാൾസെന്റർ (നമ്പർ:992) വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ട് മുഖേനയോ തീർഥാടകർക്കും സർവീസ് കമ്പനികൾക്കും ജവാസാത്ത് സേവനം തേടാവുന്നതാണെന്നും കേണൽ മുഹമ്മദ് അൽസഅദ് പറഞ്ഞു. 

Latest News