Sorry, you need to enable JavaScript to visit this website.

ഒമാനിൽ കാറപകടം; മലപ്പുറം ജില്ലക്കാരായ മൂന്നു പേർ മരിച്ചു

പ്രതീകാത്മക ചിത്രം

മസ്‌കത്ത്- സലാലക്ക് സമീപം മിർമ്പാതിലുണ്ടായ കാറപകടത്തിൽ മലപ്പുറം ജില്ലക്കാരായ മൂന്നു പേർ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊണ്ടോട്ടി പള്ളിക്കൽ ബസാർ  സലാം, പള്ളിക്കൽ ബസാർ പരുത്തിക്കോട് അസൈനാർ, കക്കാട് കരിമ്പിൽ സ്വദേശി അഷ്‌റഫ് ഹാജി എന്നവരാണ് മരിച്ചത്. ഉമർ എന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം സലാല ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹങ്ങൾ ഇവിടെ തന്നെ മറവുചെയ്യാനാണ് നീക്കം.
 

Latest News