ഏദൻ - ശമ്പളം ലഭിച്ച് എണ്ണിത്തീരുന്നതിന് മുമ്പായി യെമൻ വംശജൻ മരിച്ചുവീണു. അൽകുറൈമി ഇസ്‌ലാമിക് ബാങ്കിൽനിന്ന് ശമ്പളം വാങ്ങി നിലത്തിരുന്ന് എണ്ണുന്നതിനിടെയാണ് യെമൻ പൗരൻ കുഴഞ്ഞുവീണത്. തൊട്ടടുത്തിരുന്ന വ്യക്തി ഒച്ചവെച്ച് ആളുകളെ കൂട്ടിയെങ്കിലും പരിശോധനയിൽ ഇഹലോകവാസം വെടിഞ്ഞതായി ബോധ്യമായി. ബാങ്കിലെ സി.സി ടിവി ക്യാമറയിൽ പതിഞ്ഞ മരണത്തിന്റെ ദൃശ്യങ്ങൾ മനുഷ്യ ജീവിതത്തിന്റെ നൈമിഷികത തൊട്ടുണർത്തുന്നതായി.