വനിതാ മതിലുമായി എന്‍.എസ്.എസും യു.ഡി.എഫും സഹകരിക്കണം- കോടിയേരി

തിരുവനന്തപുരം- ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ പരിപാടിയുമായി എന്‍.എസ്.എസ് സഹകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍.എസ്.എസ് പിന്തുടരണം. സ്ത്രീപുരുഷ സമത്വത്തിനുള്ള സര്‍ക്കാര്‍ പരിപാടിയില്‍ യു.ഡി.എഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണു ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സാമൂഹിക സാമുദായിക സംഘടനകളുടെ യോഗത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായും കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

 

 

Latest News