യാത്രക്കാരുടെ പണം മോഷ്ടിച്ചുവെന്ന കേസില്‍ എമിറേറ്റ്‌സ് ജോലിക്കാരനെ വെറുതെ വിട്ടു

ദുബായ്- എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യവെ പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ചുവെന്ന കേസില്‍ വിമാന ജോലിക്കാരനെ കുറ്റവിമുക്തനാക്കി. തായ്‌ലന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന  പിതാവിനെ ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങുമ്പോള്‍ വിമാനത്തില്‍വെച്ച് പണം നഷ്ടപ്പെട്ടുവെന്നാണ് യു.എ.ഇ പൗരന്മാരായ സഹോദരന്മാര്‍ പരാതിപ്പെട്ടിരുന്നത്.

9000 ദിര്‍ഹവും 2600 ഡോളറും പഴ്‌സുകളില്‍നിന്ന് മോഷിച്ചുവെന്ന കേസില്‍ ഈജിപ്തുകരാനായ വിമാന ജോലിക്കാരനെയാണ് തെളിവുകളില്ലെന്ന കാരണത്താല്‍ ദുബായ് ക്രമിനല്‍ കോടതി ജഡ്ജി വെറുതെ വിട്ടത്. പോലീസ് നടത്തിയ അന്വഷണത്തിനു പിന്നാലെ ജോലിക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന തങ്ങള്‍ ബിസിനസ് ക്ലാസില്‍ പോയി പിതാവിനെ കണ്ടു മടങ്ങുമ്പോഴേക്കും പണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി.

 

Latest News