Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

പണമത്രയും പെണ്ണിനും ചൂതാട്ടത്തിനുമായി തുലച്ചു-ജാക്കി ചാന്‍ 

പ്രായഭേദമന്യേ ലോകമെങ്ങും ആരാധകരുള്ള സൂപ്പര്‍താരമാണ് ജാക്കിചാന്‍ . ഇപ്പോള്‍  64ാം വയസിലും താരം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന 'നെവര്‍ ഗ്രോ അപ്പ്' എന്ന ആത്മകഥയിലാണ് താരം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ഒരിക്കല്‍ ഭാര്യ ജോവാനുമായി വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ഭാര്യ പേടിച്ചുപോയെന്നും ജാക്കി പറയുന്നു. 
പിന്നീട് ഇക്കാര്യത്തില്‍ ജാക്കി മാപ്പു പറയുകയും ചെയ്തു. മുന്‍ സൗന്ദര്യ റാണി എലൈനുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വാര്‍ത്ത1999 ല്‍ പുറത്തായപ്പോഴും ജാക്കി തെറ്റേറ്റ് പറഞ്ഞിരുന്നു. 
താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെങ്കിലും ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു. അതേസമയം എലൈനിലുള്ള മകള്‍ എറ്റയെക്കുറിച്ച് പുസ്തകത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.  
സ്വവര്‍ഗാനുരാഗത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വീടുവിട്ടിറങ്ങേണ്ടിവന്നെന്നും തെരുവിലും പാലത്തിനടിയിലുമാണ് മാസങ്ങളായി കഴിയുന്നതെന്നും എറ്റ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ഒരു കാലത്ത് തനിയ്ക്കു ലഭിച്ചിരുന്ന പണമെല്ലാം പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണ് ചിലവഴിച്ചതെന്നും ജാക്കി പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഏറ്റവും വലിയ വിനോദമെന്നും എന്നാല്‍, അവരുടെ പേരുകള്‍ പോലും ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും ജാക്കിചാന്‍ പറയുന്നു.
ആര്‍മര്‍ ഓഫ് ഗോഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഏറ്റ പരിക്കാണ് ജീവിതത്തില്‍ ഏറ്റവും വലുതായി ജാക്കിചാന്‍ കണക്കാക്കുന്നത്.
1973 ല്‍ ബ്രൂസ് ലിയ്ക്ക് ഹോളിവുഡില്‍ സിംഹാസനം നേടിക്കൊടുത്ത എന്റര്‍ ദി ഡ്രാഗണില്‍ ചെറിയ വേഷം ചെയ്തതിലൂടെയാണ് ജാക്കിചാന്റെ സിനിമാ പ്രവേശനം. 
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരാളായി മാറിയ ജാക്കിചാന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്.

 
 

Latest News