സംവൃത സുനില്‍ തിരിച്ചെത്തുന്നു 

മുന്‍നിരനായികമാരിലൊരാളായിരുന്ന സംവൃത സുനില്‍ വിവാഹശേഷം നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നു. ബിജുമേനോന്റെ നായികയായാണ് നടി വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് ഇതു വരെ നിശ്ചയിച്ചിട്ടില്ല. 
സജീവ് പാഴൂര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇടം നേടിയ സംവൃത വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നത്.
ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്ന നടി അടുത്തയിടെ റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നില്‍ മടങ്ങിയെത്തിയിരുന്നു. 2004ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തിയത്.

Latest News