1971ല്‍ നിന്ന് വിളി വന്നോ? നിഗൂഢ കോളില്‍ ഒളിഞ്ഞിരിക്കുന്നത് സര്‍പ്രൈസ്-Video

ദുബായ്- യുഎഇയിലെ മൊബൈല്‍ വരിക്കാര്‍ക്ക് 1971 എന്ന നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു സര്‍പ്രൈസ് വിളി എത്തി. അറ്റന്‍ഡ് ചെയ്തവര്‍ മറുതലയ്ക്കല്‍ കേട്ടത് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ശബ്ദം. ശൈഖിന്റെ സലാം കേട്ടവര്‍ പലരും ആദ്യമൊന്ന് അമ്പരന്നെങ്കിലും ഇത് റെക്കോര്‍ഡ് ചെയ്ത ശബ്ദമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. വെറുതെ വിളിച്ചതല്ല. യുഎഇ ദേശീയ ദിനാംശസ ഓരോരുത്തരേയും നേരിട്ടറിയിക്കാനായിരുന്നു വിളി. 'ഇത് മുഹമ്മദ് റാശിദാണ്. സന്തോഷകരമായ ദേശീയ ദിനം താങ്കളെ നേരിട്ട് അറിയിക്കാനാണ് വിളിച്ചത്. ഈ വേളയില്‍ നിങ്ങള്‍ക്ക് ആനന്ദകരമായ ദിവസങ്ങള്‍ നേരട്ടെ. രാജ്യത്തിന് നല്ല ഭാവിയും നേരുന്നു. താങ്കള്‍ക്കും ഈ രാജ്യത്തേയും ഞങ്ങളുടെ സേവനം തുടര്‍ന്നു ഉണ്ടാകും. താങ്കള്‍ക്കും കുടുംബത്തിനും ഈ രാജ്യത്തിനും എല്ലായ്‌പ്പോഴും അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ' എന്നായിരുന്നു ശബ്ദ സന്ദേശം. 1971ലാണ് ബ്രിട്ടീഷ് നിയന്ത്രണങ്ങളില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമായ എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ രൂപീകരിച്ചത്.

Latest News