ന്യൂദല്‍ഹി- മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും യുപിയില്‍ നിന്നുള്ള ലോക്സഭാംഗവമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. 2009ല്‍ യുപിയിലെ മുറാദാബാദ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കോണ്‍ഗ്രസ് എം.പിയായ താരം 2014ലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ടോങ്ക് സവായ് മധോപൂരില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് കോണ്‍ഗ്രസ് വേദികളില്‍ അധികം താരത്തെ കണ്ടിരുന്നില്ല. തന്നോടുള്ള പാര്‍ട്ടിയുടെ സമീപനത്തില്‍ താരത്തിന് അതൃപ്തിയുണ്ടായിരുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഹൈദരാബാദുകാരനായ അസഹറുദ്ദീനെ ഒടുവില്‍ സ്വന്തം സംസ്ഥാനത്തു തന്നെ പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ നിയമിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ബി.എം വിനോദ് കുമാര്‍, ജാഫര്‍ ജാവേദ് എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും പാര്‍ട്ടി നിയമിച്ചു.
INC COMMUNIQUE
— INC Sandesh (@INCSandesh) November 30, 2018
Appointment regarding office bearers of Telangana Pradesh Congress Committee. pic.twitter.com/aaGV3uCB8r






