Sorry, you need to enable JavaScript to visit this website.

സൈബർ ഭീകരതക്കെതിരെ അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍

അബുദാബി- സൈബർ ഭീകരപ്രവർത്തനത്തിനെതിരെ ദ്വിദിന രാജ്യാന്തര സമ്മേളനം നാളെ അബുദാബിയിൽ ആരംഭിക്കും. 40-ലേറെ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരും മുതിർന്ന ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പങ്കെടുക്കും.സൈബർ ഭീകരതക്കെതിരെ രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കാനും നൂതന ആശയങ്ങൾ അവതരിപ്പിക്കാനുമാണ് സമ്മേളനം. സൈബർ ഭീകര പ്രവർത്തനത്തിലൂടെ  ചൂഷണം വ്യാപകമായിരിക്കെ, സർക്കാർ സ്ഥാപനങ്ങൾ, രാജ്യാന്തര സംഘടനകൾ എന്നിവ നേരിടുന്ന പുതിയ വെല്ലുവിളികൾ മനസ്സിലാക്കാനും നേരിടാനും സമ്മേളനത്തിലെ ആശയവിനിമയത്തിലൂടെ കഴിയുമെന്നു സംഘാടക സമിതചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Latest News