സ്ത്രീകൾക്ക് ഏറ്റവുമധികം അപകടകരമായ  സ്ഥലം സ്വന്തം വീടെന്ന് റിപ്പോർട്ട് 

വാഷിംഗ്ടൺ- സ്ത്രീകൾക്ക് ഏറ്റവുമധികം അപകടകരമായ സ്ഥലം സ്വന്തം വീടാണെന്ന് യു.എൻ റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസാണ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടത്. 'ഇന്റർനാഷണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വിമൻ' ദിനവുമായി ബന്ധപ്പെട്ടാണ് യു.എൻ കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്. 
കഴിഞ്ഞ വർഷങ്ങളിൽ നടന്ന കൊലപാതകങ്ങളിൽ പകുതിയിലേറെ സ്ത്രീകളും പങ്കാളികളാലോ, അവരുടെ ബന്ധുക്കളാലോ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും ലോകത്തിലാകെ ശരാശരി ആറ് സ്ത്രീകൾ ഭർത്താക്കന്മാരാൽ കൊല്ലപ്പെടുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
87,000 സ്ത്രീകൾ കൊല്ലപ്പെട്ടിൽ 50,000 പേരും ഗാർഹികപീഡനത്താൽ കൊല്ലപ്പെട്ടവരാണ്. അതിൽ 34 ശതമാനം പങ്കാളികളാലും, 24 ശതമാനം അവരുടെ ബന്ധുക്കളാലും ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഏറ്റവുമധികം സ്ത്രീകൾ കൊല്ലപ്പെടുന്നത് ഏഷ്യയിലാണ് (20,000), പിന്നാലെ ആഫ്രിക്ക (19,000), അമേരിക്ക (8000). ഏറ്റവും കുറവ് യൂറോപ്പിലാണ് (3000).
അതിക്രമങ്ങൾ വർധിക്കുന്നതിന് കാരണം സ്ത്രീയുടെ മാന്യതയും തുല്യതയും മനസിലാക്കാത്ത പുരുഷന്റെ പരാജയമാണെന്നും യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

Latest News