Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് സര്‍ക്കാരിനോട്  മാപ്പ് പറയില്ലെന്ന് മുരുഗദോസ് 

സര്‍ക്കാരിന്റെ വെല്‍ഫയര്‍ സ്‌കീമുകളെ സിനിമയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മാപ്പ് പറയില്ലെന്ന് എ.ആര്‍.മുരുഗദോസ്. വിജയ് നായകനായ സര്‍ക്കാര്‍ സിനിമക്കെതിരെ തമിഴ്‌നാട് എ.ഐ.എ.ഡി.എം.കെ സര്‍ക്കാരും മന്ത്രിമാരും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. മുരുഗദോസ് മാപ്പ് പറയണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഞാനൊരിക്കലും സര്‍ക്കാരിന്റെ വെല്‍ഫയര്‍ സ്‌കീമുകളെ സര്‍ക്കാര്‍ സിനിമയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മാപ്പ് പറയില്ലന്നും ഇനി ഭാവിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കില്ലെന്ന് താന്‍ ഉറപ്പ് തരില്ലന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സര്‍ക്കാര്‍ സിനിമയെ പിന്തുണച്ച് കമല്‍ ഹസ്സന്‍ മുന്നോട്ട് വന്നിരുന്നു. ചിത്രത്തിന് സി.ബി.എഫ്.സിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും തമിഴ്‌നാട് സര്‍ക്കാരിന് ഇടപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യമല്ല, ഫാഷിസത്തെ ഒരുപാട് മുന്നേ നാം തുരത്തിയതാണ്, ഇനിയും നമ്മള്‍ അത് ചെയ്യുമെന്നും കമല്‍ ഹസ്സന്‍ അറിയിച്ചു.

Latest News