ഷാര്‍ജയില്‍ മലയാളി ബാലിക മരിച്ചു

 

ഷാര്‍ജ- കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ മലയാളി വിദ്യാര്‍ഥിനി ഷാര്‍ജയില്‍ അസുഖം ബാധിച്ച് മരിച്ചു. ഗള്‍ഫ് ഏഷ്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷിബാ ഫാത്തിമ മന്നാന്‍ (6) ആണു മരിച്ചത്. 

നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്ന  കുട്ടിക്ക് പെട്ടെന്ന് ഛര്‍ദിലുണ്ടാവുകയും  ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയുമായിരുന്നു. ബുധന്‍ ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ചു. മൃതദേഹം അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. 

രണ്ടാഴ്ച മുന്‍പ് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കണ്ണൂര്‍ സ്വദേശിനി ആലിയ നിയാസ് അലി(17)യും ഒക്ടോബര്‍ 29ന് ഔവര്‍ ഓര്‍ ഇന്ത്യന്‍ ഹൈസ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിനി അമീന്‍ ഷറഫും പനി ബാധിച്ച് മരിച്ചിരുന്നു.

Latest News