ഇന്ത്യയില്‍ പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക്  സൗദിയിൽ വിലക്ക്

റിയാദ്- ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾക്ക് വിലക്കേർപ്പെടുത്തിയതായി റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് സർക്കുലറിലൂടെ അറിയിച്ചു. അംഗീകൃത ലബോറട്ടറികളിൽ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ഭക്ഷ്യ വസ്തുക്കളുടെ കാർഗോക്ക് ഇനിമുതൽ അനുമതി നൽകില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കി. അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ ഉൽപന്നങ്ങളിൽ കീടനാശികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്. 

Latest News