കുവൈത്ത് സിറ്റി- ജോലി ചെയ്യുന്ന ഗോഡൗണില്‍ ചരക്കുകള്‍ സൂക്ഷിക്കുന്ന തട്ട് തകര്‍ന്നു വീണ് മലയാളി മരിച്ചു. ജഹ്റയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരന്‍ ആലപ്പുഴ തകഴി തിരുവാതിര ഭവന്‍ ജയപ്രകാശ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 14 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയൊടെയാണ് അഗ്‌നിശമന സേന ചരക്കുകള്‍ക്കടിയില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്.