റിയാദ്- സൗദിയില്‍ അവിവാഹിതനായി കഴിയുന്നയാളെ അമേരിക്കയിലെ ലൈംഗിക കുറ്റവാളിയെ പോലെയാണ് കാണുന്നതെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഇസ്സാം അല്‍ ഖാലിബ്. അവിവാഹിതനായതിനാല്‍ പാര്‍പ്പിടം കിട്ടുന്നില്ലെന്ന യാഥാര്‍ഥ്യമാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പങ്കെുവെച്ചത്.
രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വാടക വിപണിയില്‍ അവിവാഹിതരെ കുറിച്ച് മുന്‍ധാരണയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തലസ്ഥാനമായ റിയാദില്‍
സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടിരിക്കയാണ്. ദമ്പതികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഭീഷണിയായാണ് കാണുന്നത്. വിവാഹിതനാണെന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വാടക പാര്‍പ്പിടത്തിനായുള്ള അപേക്ഷ നിരാകരിക്കപ്പെട്ടു. ചെറിയ വില്ലയോ അപ്പാര്‍ട്ടുമെന്റോ വാടകക്ക് നല്‍കാനുള്ളവര്‍ അറിയിക്കണമെന്നും കുടുംബത്തെ വെറുതെ വിട്ടുകൊള്ളാമെന്നും അറിയച്ചുകൊണ്ടാണ് ഇസ്സാം ഖാലിബ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
തൂപ്പുകാരനായും ടാക്‌സി ഡ്രൈവറായും വേഷംമാറിയും നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ഇസ്സാം ഖാലിബ്.