തബുവിന് പ്രണയിച്ച് കൊതി തീര്‍ന്നില്ല 

മലയാളികള്‍ക്കു സുപരിചിതയാണ് ബോളിവുഡ് താരം തബു. കാലാപാനി, രാക്കിളിപ്പാട്ട്, കവര്‍ സ്‌റ്റോറി, ഉറുമി എന്നീ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ സൃഷ്ടിച്ച താരം നാല്‍പത്തിയേഴാം വയസിലും അവിവാഹിതയായി തുടരുകയാണ്. സിനിമയില്‍ പഴയ പോലെ സജീവമല്ലെങ്കിലും ഇപ്പോഴും സിനിമാ സ്വപ്‌നങ്ങളുമായും നല്ല റൊമാന്റിക്ക് വേഷങ്ങള്‍ക്കായും കാത്തിരിക്കുകയാണ് തബു വ്യക്തമാക്കി.
'പ്രണയം എപ്പോഴും മനോഹരമാണ്. പ്രേക്ഷകര്‍ക്ക് എല്ലാക്കാലത്തും സ്‌ക്രീനില്‍ പ്രണയം കാണാന്‍ താത്പര്യമുണ്ടാകും. അത് അനുഭവിക്കാന്‍ അവര്‍ക്ക് ഏറെ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ സ്ഥിരമായി കാണുന്ന റൊമാന്‍സ് വേഷങ്ങള്‍ക്ക് വേണ്ടിയില്ല താന്‍ കാത്തിരിക്കുന്നത്. വേറിട്ട രീതിയില്‍ പ്രണയത്തെ കൈകാര്യം ചെയ്യുന്ന സിനിമയെയാണ് തനിക്ക് ഇഷ്ടമെന്നും' തബു വ്യക്തമാക്കി.
ഗുല്‍സാര്‍ സാബ്, പ്രിയന്‍, മണിരത്‌നം എന്നിവര്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് താന്‍ സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയതെന്നും തബു പറയുന്നു. ആയുഷ്മാന്‍ ഖുരാന നായകനായി എത്തിയ 'അന്ധാധൂന്‍' എന്ന ഹിന്ദി ചിത്രത്തിലാണ് തബു അവസാനമായി വേഷമിട്ടത്. ഇതില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

Latest News